നാടക, ചലച്ചിത്ര നടൻ സി.വി ദേവ് അന്തരിച്ചു

നാടക, ചലച്ചിത്ര നടൻ സി.വി ദേവ് അന്തരിച്ചു

കോഴിക്കോട്: നാടക, ചലച്ചിത്ര നടൻ സി.വി ദേവ് അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ കുറച്ച് ദിവസങ്ങളായി ചികിത്സയിലിരിക്കെയാണ് അന്ത്യം.നിരവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്.

യാരോ ഒരാൾ എന്ന സിനിമയിലൂടെയാണ് സിവി ദേവ് ചലച്ചിത്ര രം​ഗത്തേക്ക് കടന്നുവന്നത്.. ‘സന്ദേശം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഇംഗ്ലീഷ് മീഡിയം, ചന്ദ്രോത്സവം, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ശ്രദ്ധേയമായ വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *