കോഴിക്കോട്: ജപ്പാനില്‍ ജോലിയും വിദ്യാഭ്യാസവും വാഗ്ദാനം നല്‍കിയുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്തു വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ നേരായ മാര്‍ഗ്ഗത്തിലൂടെയുള്ള റിക്രൂട്ട്‌മെന്റ് സാധ്യതകളുമായി ജാപ്പനീസ് വിദ്യാഭ്യാസ വിദഗ്ധര്‍ കോഴിക്കോട്ടെത്തുന്നു.
ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയുടെ നേതൃത്വത്തില്‍ നാളെ (ചൊവ്വ) നടക്കാവ് ഈസ്റ്റ് അവന്യൂവില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാറിലാണ് ജപ്പാനില്‍ നിന്നുള്ള പ്രതിനിധികള്‍ നേരിട്ടു പങ്കെടുക്കുക. രാവിലെ 11 മുതല്‍ വൈകിട്ട് ഒരു മണി വരെ നടക്കുന്ന സെമിനാറില്‍ വിദ്യാഭ്യാസ വിദഗ്ധരായ യമനക ടെസ്സായി, ഫ്യൂച്ചിഗാമി ഹിരോതക, യാസു തത്സുഹിതോ എന്നിവര്‍ പങ്കെടുക്കും.
വിസ, യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ പ്രക്രിയകള്‍ തുടങ്ങി ജപ്പാനിലേക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള എല്ലാ വിവരങ്ങളും ഇവിടെ ലഭ്യമാകും. പ്രത്യേക മേഖലകളില്‍ വൈദഗ്ധ്യം നല്‍കാന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് അവസരമൊരുക്കുന്ന എസ.്എസ്.ഡബ്ല്യൂ വിസയെക്കുറിച്ചും സെമിനാര്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യും. മൈഗ്രേറ്റ് ടു ജപ്പാന്‍ എന്ന വിഷയത്തില്‍ 29ന് കൊച്ചിയിലും സെമിനാര്‍ സംഘടിപ്പിക്കും.
സംസ്ഥാനത്ത് വ്യാപകമാകുന്ന ജാപ്പനീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ക്കും സെമിനാറില്‍ അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895058081, 9895278081 എന്നീ നമ്പറില്‍ ബന്ധപ്പെടുക.