അത്തോളി: കൊങ്ങന്നൂര്‍ ആനപ്പാറയില്‍ ഓര്‍മ്മ മത്സ്യ തൊഴിലാളി സ്വയം സംഘത്തിന്റെ സഹകരണത്തോടെ ‘ഓര്‍മ്മ ഓണാഘോഷം’ ഓഗസ്റ്റ് 30ന് മൂന്നാം ഓണ നാളില്‍ നടക്കും.
ആഘോഷത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികള്‍: പഞ്ചായത്ത് അംഗം കെ.സാജിത ടീച്ചര്‍, ടി.പി അശോകന്‍, ചെയര്‍മാന്‍: കെ.ടി ശേഖര്‍, വൈസ് ചെയര്‍മാന്‍: കെ.ബൈജു, കണ്‍വീനര്‍മാര്‍: കെ.മോഹനന്‍ , പി.പി ചന്ദ്രന്‍ , ട്രഷറര്‍: കെ.ശശികുമാര്‍. ഓര്‍മ്മ സ്വയസഹായ സംഘത്തിലെ മറ്റ് അംഗങ്ങള്‍ സമിതി അംഗങ്ങളായി ഉള്‍പ്പെടുത്തിയാണ് സംഘാടക സമിതി രൂപീകരിച്ചത്. തോണി തുഴയല്‍, കമ്പവലി , പൂക്കളം എന്നിവയാണ് പ്രധാന മത്സരയിനങ്ങള്‍. കുട്ടികള്‍ക്കും വനിതകള്‍ക്കും പ്രത്യേക മത്സരവും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈസ് ചെയര്‍മാന്‍ കെ ബൈജുവിനെ
8086303900 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
കോരപുഴയില്‍ കുനിയില്‍ കടവിന് സമീപത്താണ് ആനപ്പാറ. കുനിയില്‍ കടവ് പാലം വരും മുന്‍പ് കോഴിക്കോട് -കണ്ണൂര്‍ ദേശീയ പാതയേയും കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയേയും പരസ്പരം ബന്ധിപ്പിക്കുന്ന കടവ് തോണി യാത്ര ഈ പ്രദേശത്തായിരുന്നു. കൊങ്ങന്നൂര്‍-ആനപ്പാറ മിനി ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അബ്ര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണാഘോഷം നടത്തിയിരുന്നു. നിരവധി സിനിമാ ചിത്രീകരണത്തിനും ആല്‍ബങ്ങളുടെ ചിത്രീകരണവും ഇവിടെ നടന്നിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പ്രദേശം ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താനും ഓണാഘോഷം സഹായമാകുമെന്നാണ് കരുതുന്നതെന്ന് രക്ഷാധികാരി ടി.പി അശോകന്‍ പറഞ്ഞു.