കോഴിക്കോട്: അടിയന്തരാവസ്ഥ കാലം ഫാസിസ്റ്റ് ക്രൂരതകളുടെ അഴിഞ്ഞാട്ട കാലമായിരുന്നു. അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വന്നെങ്കിലും 48 വര്‍ഷം പിന്നിട്ടപ്പോള്‍ നരേന്ദ്രമോദിയുടെ ഭരണം അടിയന്തരാവസ്ഥയേക്കാള്‍ ഭീകരതയും ആശങ്കയും പടര്‍ത്തുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്ന് മുക്കം മുഹമ്മദ് പ്രസ്താവിച്ചു. ഇവിടെ മതനിരപേക്ഷതയും മാധ്യമ സ്വാതന്ത്ര്യവും ഹനിച്ചുകൊണ്ടിരിക്കയാണ് എന്നു അദേഹം പറഞ്ഞു. കേരള ഹ്യൂമന്‍ റൈറ്‌സ് മൂവ്‌മെന്റ് സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ അടിയന്തരാവസ്ഥയില്‍ ജയില്‍ വാസമനുഭവിച്ച അഷ്റഫ് ചേലാട്ടിനെ ആദരിച്ചു. ഇ. ബേബി വാസന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍ സുനില്‍ സിംഗ്, സുരേന്ദ്രന്‍ പാറാടന്‍, പി. ബാലകൃഷ്ണന്‍ നായര്‍, എം. അനില്‍ കുമാര്‍, എം.എസ് മെഹബൂബ്, അജ്മല്‍ മാങ്കാവ്, കെ.സന്തോഷ് കുമാര്‍, മുല്ലവീട്ടില്‍ ഫിറോസ് എന്നിവര്‍ സംസാരിച്ചു.