കേരളത്തിന്റെ ചരിത്രത്തില്‍ ഹര്‍ഷിനിയോട് കാണിച്ച നീതികേട് മറ്റാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ കുമാരന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിന് മുന്നില്‍ ഹര്‍ഷിന കെ.കെ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സത്യാഗ്രഹ സമരത്തിന്റെ 35-ാം ദിവസം സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹര്‍ഷിന അനുഭവിക്കേണ്ടിവന്ന ദുരിതത്തിന് കാരണം സര്‍ക്കാറിന്റെ വീഴ്ചയാണെന്നും വ്യക്തമായിട്ടും ഹര്‍ഷിനിയോട് പരിഹാരം ചെയ്യുവാന്‍ സര്‍ക്കാര്‍ മടി കാണിക്കുകയാണ്. സമാനമായ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ യുക്തിപൂര്‍വ്വമായി ഇടപെട്ടത് നാം കണ്ടിട്ടുണ്ട്. പടിഞ്ഞാറന്‍ നാടുകളില്‍ ആയിരുന്നെങ്കില്‍ ഇത്തരം ഒരു അവസ്ഥ നേരിട്ട യുവതിക്ക് സര്‍ക്കാര്‍ കൃത്യമായ നഷ്ടപരിഹാരം നല്‍കുമായിരുന്നു. എന്നാല്‍ ഇവിടെ അതിനൊന്നും മുതിരാതെ സര്‍ക്കാര്‍ ഇവരെ നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പ്രബുദ്ധ സമൂഹം ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ഹര്‍ഷിനയോടൊപ്പം നില്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.ടി സേതുമാധവന്‍, മാത്യു ദേവഗിരി, എം.വി അബ്ദുല്ലത്തീഫ്, കെ.ഇ ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സൈബര്‍ കോണ്‍ഗ്രസ് ഭാരവാഹികളും സമരപന്തലില്‍ എത്തി ഐക്യദാര്‍ഢ്യം അറിയിച്ചു. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു.