സംസ്ഥാന ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് ജൂലായ് 8 നും 9 ; 28 ടീം അംഗങ്ങള്‍ മത്സരിക്കും

സംസ്ഥാന ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് ജൂലായ് 8 നും 9 ; 28 ടീം അംഗങ്ങള്‍ മത്സരിക്കും

കോഴിക്കോട് : ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ സഹകരണത്തോടെ ജില്ലാ ത്രോ ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന തല സബ്ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് ജൂലായ് 8 നും 9 നും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ സംഘാടക സമിതി തീരുമാനിച്ചു.

ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന യോഗം ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി ബാലന്‍ ഉദ്ഘാടനം ചെയ്തു.
ത്രോബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് .െ വി അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. 14 ജില്ലകളില്‍ നിന്നായി ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ നിന്നായി 28 ടീംമുകള്‍ മാറ്റുരയ്ക്കും. ഒരുക്കങ്ങള്‍ക്കായി സബ്ബ് കമ്മിറ്റിയും രൂപീകരിച്ചു.

എ.കെ മുഹമ്മദ് അഷ്‌റഫ്, വി.എം മോഹനന്‍ , കെ. രാംദാസ് , എം. മുജീബ് റഹ്‌മാന്‍ , സി. സത്യന്‍,
വി.പി അബ്ദുല്‍ കരീം, പി. ഷെഫീഖ് , അമല്‍ സേതുമാധവന്‍, പി.കെ സുകുമാരന്‍ , ആര്‍. ജയന്ത് കുമാര്‍ , പി.ടി ആസാദ് , എ.എം നൂറുദ്ദീന്‍ മുഹമ്മദ്, എന്‍.സി റെഫീഖ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ത്രോബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി എം അബ്ദുറഹ്‌മാന്‍ സ്വാഗതവും സ്പോര്‍ട്‌സ് കൗണ്‍സില്‍ അംഗം സി ടി ഇല്യാസ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *