വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസ്; പോലീസ് ഇന്ന് വിദ്യയെ ചോദ്യം ചെയ്യും

വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസ്; പോലീസ് ഇന്ന് വിദ്യയെ ചോദ്യം ചെയ്യും

കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിലെ പ്രതി കെ. വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും. വിദ്യയോട് ഇന്ന് നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരിന്തളം ഗവ. കോളജില്‍ വ്യാജരേഖ നല്‍കി ഗസ്റ്റ് ലക്ചര്‍ നിയമനം നേടിയ കേസിലാണ് നീലേശ്വരം പോലീസിന്റെ അന്വേഷണം.

മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം കോളജില്‍ നല്‍കിയിരുന്നത്. അതേസമയം വിദ്യ ഇന്ന് സ്റ്റേഷനില്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നീട്ടിവെക്കാനുള്ള സാധ്യതയുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *