റോട്ടറിക്ലബ് 3204 ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.ആര്‍ സേതു ശിവശങ്കര്‍ ചുമതലയേറ്റു

റോട്ടറിക്ലബ് 3204 ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.ആര്‍ സേതു ശിവശങ്കര്‍ ചുമതലയേറ്റു

കോഴിക്കോട് : റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3204 ന്റെ 2023-2024 വര്‍ഷത്തെ ഗവര്‍ണറായി ഡോ.ആര്‍ സേതു ശിവശങ്കര്‍ ചുമതലയേറ്റു. പുന്താനം ജഗ്ഷന്‍ മജസ്റ്റിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ പ്രമോദ് വി.വി നായനാര്‍ അധികാര ചിഹ്നം കൈമാറി. ചടങ്ങ് റോട്ടറി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ എ.എസ് വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു. ലോകത്തിന് നന്മ ചെയ്യുന്നതിനുള്ള പ്രചോദനവും പ്രതീക്ഷയുമാണ് റോട്ടറിയെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ പ്രമോദ് വി വി നായനാര്‍ അധ്യക്ഷത വഹിച്ചു. പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മ്മാരായ കെ. ശ്രീധരന്‍ നമ്പ്യാര്‍, ഇഗ്‌നേഷ്യസ് മൂക്കന്‍ ,ഡോ.രാജേഷ് സുഭാഷ്, വി.ജി നായനാര്‍, എം ബി ബാലകൃഷ്ണന്‍,
പി. പ്രകാശ്, കെ. സോമശേഖരന്‍, ഡി.ജി.എന്‍ സന്തോഷ് ശ്രീധരന്‍,ഡി ജി എന്‍ ഡി ബ്രിജേഷ് മാനുവല്‍ ഡിസ്ട്രിക്റ്റ് ജന. സെക്രട്ടറി വിജയ, ആര്‍.പി സാലി, ദീപ്തി അനൂപ്, ഇന്നര്‍ വില്‍ ഡിസ്ട്രിക് ചെയര്‍മാന്‍ സിന്ധു സേതു എന്നിവര്‍ സംസാരിച്ചു. തെരുവ് കച്ചവടക്കാര്‍ക്കുള്ള കുട ഡയാലിസര്‍ കിറ്റ് എന്നിവ വിതരണം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സി.എ മണി സ്വാഗതവും സെക്രട്ടറി അഡ്വ.വി.പി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *