മഹാത്മാ അയ്യന്‍കാളിയെ വികൃതമായി ചിത്രീകരിച്ചവരെ ശിക്ഷിക്കണം : എസ്.എന്‍.ഡി.പി

മഹാത്മാ അയ്യന്‍കാളിയെ വികൃതമായി ചിത്രീകരിച്ചവരെ ശിക്ഷിക്കണം : എസ്.എന്‍.ഡി.പി

കോഴിക്കോട്: മഹാത്മാ അയ്യന്‍കാളിയെ സമൂഹ മാധ്യമങ്ങളില്‍ വികൃതമായി ചിത്രീകരിച്ച സൈബര്‍ ക്രിമിനലുകളെ ശിക്ഷിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് കോഴിക്കോട് യൂണിയന്‍ നേതൃയോഗം ആവശ്യപ്പെട്ടു.

തന്റെ ജീവിത യാത്രയില്‍ ജാതിമേലാളമാരെ അസ്വസ്ഥരാക്കി അനീതികള്‍ക്കെതിരെ പോരാടി ജന്മിത്വവും ജാതി സമ്പ്രദായവും അനാചാരങ്ങളും തീര്‍ത്ത അന്ധകാരത്തിനു മേല്‍ നവോത്ഥാനത്തിന്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ച മഹാവ്യക്തിത്വങ്ങളുടെ മുന്‍നിരയിലാണ് മഹാത്മാ അയ്യങ്കാളിയുടെ സ്ഥാനമെന്നും ഇത്തരം അപകീര്‍ത്തികരമായ നീക്കങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഇത്തരം സൈബര്‍ ക്രിമനലുകളെ എത്രയും പെട്ടെന്ന് മാതൃകപരമായി ശിക്ഷിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരി നിര്‍വ്വഹിച്ചു. യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി ജോ.സെക്രട്ടറി രാജേഷ് പി. മാങ്കാവ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ബിനില്‍ സുരേഷ്, അദ്വൈത് ഭരത്, അഭിനവ്. പി , കിരണ്‍.പി എന്നിവര്‍ പ്രസംഗിച്ചു.

കോഴിക്കോട് യൂണിയന്‍ യൂത്ത് മൂവ്മെന്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് അദ്വൈത് ഭരത് താമരക്കുളം, വൈസ് പ്രസിഡണ്ട്മാര്‍ അഖില്‍മനോജ്, ശാന്തിചന്ദ്ര, സെക്രട്ടറി കിരണ്‍.പി, ജോയന്റ് സെക്രട്ടറിമാര്‍ മഞ്ജിമ മിനി, അഭിനവ് പി, ട്രഷറര്‍ ആകാശ് പി.എസ്, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ബിനില്‍ സുരേഷ്, ഷിബു പറമ്പത്ത്
പ്രവര്‍ത്തകസമിതി അംഗങ്ങള്‍ വേദസ് അല്ലാച്ചി പറമ്പത്ത്, കരുണ്‍ വിമല്‍, ജ്യോതിഷ് കുമാര്‍, രാഹുല്‍ പ്രഭാകര്‍, വിശാഖ്, സ്വരാജ് കുന്നത്ത്, അതുല്‍ മോഹന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *