തലശ്ശേരി: വിദ്യാഭ്യാസ മേഖലയിലെ ജീര്‍ണ്ണതക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഭകള്‍ ശബ്ദമുയര്‍ത്താന്‍ തയ്യാറാകണമെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍. കതിരൂര്‍ മഹാത്മാ സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. മഹാത്മാ ഗാന്ധി അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കി വ്യാജചരിത്രം നിര്‍മ്മിക്കാനുള്ള ഭരണകൂട ഭീകരതക്കെതിരെ അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ദേശീയ ഐക്കണ്‍ ആയി തെരഞ്ഞെടുത്ത കെ. അശ്വിനിക്കും ഡോ: സി.കെ. ഭാഗ്യനാഥ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പ്രശസ്ത ചിത്രകാരന്‍ ബാലകൃഷ്ണന്‍ കതിരൂര്‍, തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷന്‍, അഡ്വ.പി.വി. സനല്‍കുമാര്‍, എ.കെ. പുരുഷോത്തമന്‍ നമ്പ്യാര്‍, എം.രാജീവന്‍, ടി.കെ.സുരേന്ദ്രന്‍, കെ. ലതിക , വി.പി. നീതു പ്രിയ, വി.പി. പ്രമോദ് എന്നിവര്‍ സംസാരിച്ചു .