തലശ്ശേരി: കേരളത്തോട് കേന്ദ്രം തികഞ്ഞഅവഗണന കാണിക്കുകയാണെന്ന് എളമരം കരീം എംപി. തൊഴില്‍ മേഖലയിലും സാമ്പത്തിക മേഖലയിലും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റബ് കോ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം ( സി.ഐ.ടി. യു ) കതിരൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. ജയരാജന്‍ അധ്യക്ഷതവഹിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് എളമരം കരീം എംപി. നികുതിയാണ് കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. പൊതു മേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായി പേപ്പര്‍ മില്ലുകള്‍വിറ്റഴിക്കാനുള്ള ശ്രമം തടഞ്ഞ് കേരളം അത് ഏറ്റെടുത്തു. ജോലിക്കനുസരിച്ചുള്ള കൂലികിട്ടാത്തതുകൊണ്ടാണ് കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നത്. സഹകരണ മേഖലയിലെ പ്രശസ്തമായ സ്ഥാപനമാണ് റബ്‌കോയെന്നും അദ്ദേഹം പറഞ്ഞു. കെ.പി. സഹദേവന്‍, ടി.പി ശ്രീധരന്‍ ,കെ.പി പ്രഭാകരന്‍, ജെ. രാജേഷ്, പി. നിഷ, എ.കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ സബന്ധിച്ചു.