പത്തനംതിട്ട റാന്നിയില്‍ യുവതിയെ ക്രിമിനല്‍ കേസ് പ്രതി വീട്ടില്‍ കയറി വെട്ടിക്കൊന്നു. കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പടി മലര്‍വാടി ജംഗ്ഷന് സമീപം ഇരട്ടത്തലപ്പനയ്ക്കല്‍ രജിത മോള്‍(27) ആണ് മരിച്ചത്. തടയാന്‍ ശ്രമിച്ച രജിതയുടെ പിതാവ് വി.എ രാജു, മാതാവ് ഗീത, സഹോദരി എന്നിവര്‍ക്കും വെട്ടേറ്റു.
റാന്നി ബ്ലോക്ക് പടി വടക്കേടത്ത് അതുല്‍ സത്യനാണ് ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. യുവതിയുമായി മുന്‍ പരിചയമുള്ള ഇയാള്‍ മൂന്ന് കേസുകളില്‍ പ്രതിയാണ്. ഒരാഴ്ച മുമ്പ് രജിതയെ റബ്ബര്‍ തോട്ടത്തില്‍ കൂട്ടിക്കൊണ്ടുപോയി കഴുത്തില്‍ കത്തി വെച്ച് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.