പാനൂര്‍: പ്രകൃതിയോട് മനുഷ്യനുള്ള പാരസ്പര്യത്തിന്റെ അതിശക്തമായ ഈടുറപ്പാണ് വര്‍ണ്ണ മഴ ചിത്രകലാ ക്യാമ്പില്‍ തെളിഞ്ഞതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, കലൈമാമണി അവാര്‍ഡ് ജേതാവുമായ ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. പാനൂര്‍ ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച അഞ്ചാമത് വര്‍ണ്ണമഴ ചിത്രകലാ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ സി.പി.സുധീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പാനൂര്‍ പ്രസ്സ് ഫോറം പ്രസിഡണ്ട് കെ.കെ സജീവ് കുമാര്‍, മോഹന സുബ്രമണി, ടി.എം സജീവന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ ഷിബിന്‍ ഡിസൈന്‍ ചെയ്ത ആര്‍ട്ടിസറ്റ് ഫോറത്തിന്റെ ലോഗോ പ്രശസ്ത ചിത്രകാരന്‍ ബി.ടി.കെ അശോക് പ്രകാശനം ചെയ്തത്. ബോബി സഞ്ജീവ് സ്വാഗതവും, രാജേഷ് കൂരാറ നന്ദിയും പറഞ്ഞു.
ചിത്രകാരന്‍മാരായ പവി കോയ്യോട്, മനോജ്.പി, വിനീഷ് മുദ്രിക, മധുസൂധനന്‍ വളയം, വിനയ ഗോപാല്‍, സതി ശങ്കര്‍, രാജേഷ് കൂരാറ, ബോബി സജജീവ്, കിഷോര്‍ കുമാര്‍, ബിജു സെന്‍, സജീവന്‍ പള്ളൂര്‍, ഷിന്‍ജിത്ത് കുമാര്‍, ബൈജു. കെ. തട്ടില്‍, റബ്‌ന.ഇ.വി, ഷൈജു പുല്യോടി, ഷൈനി പൊന്ന്യം, ഫെഡറിക് ബാരിഡേ, പ്രിയ ജുജു, ദേവദര്‍ശ് ചന്ദ്, നന്ദിത ലക്ഷ്മി, ദ്രോണ,ഫത്തിമ ഹന തുടങ്ങിയ നാല്‍പ്പതോളം കലാകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുത്തു.