കോഴിക്കോട്: അടിയന്തിരാവസ്ഥയുടെ തിക്ത ഫലം ഏറ്റവുമധികം അനുഭവിച്ച നേതാക്കളുള്ള നഗരമാണ് കോഴിക്കോടെന്ന് ടി.പി.ദാസന്‍ പറഞ്ഞു. എം.കെ.കേളു, അരങ്ങില്‍ ശ്രീധരന്‍, പി.കെ.ശങ്കരന്‍ കുട്ടിയെ പോലുള്ള സമുന്നത നേതാക്കള്‍ പ്രതിഷേധത്തിനിടെ നഗരത്തില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും കൊടിയ മര്‍ദ്ദനത്തിന് ഇരയായി ജയിലിലടക്കുകയും ചെയ്തിരുന്നു. കോഴിക്കോട്ടെ ഉന്നത നേതാക്കള്‍ പോലീസ് മര്‍ദ്ദനമേറ്റതുപോലെ മറ്റെവിടെയും ഉണ്ടായിട്ടില്ല. അടിയന്തിരാവസ്ഥയുടെ സ്മാരകം കോഴിക്കോട് നിര്‍മ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തിയും കേസില്‍പ്പെടുത്തിയും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും മുന്നോട്ട് പോകുന്ന മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം വളര്‍ന്നുവരണമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജനാധിപത്യ സംരക്ഷണ വേദി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് അഡ്വ.എം.കെ പ്രേംനാഥ് അധ്യക്ഷത വഹിച്ചു. എന്‍.സി.പി നേതാവ് മുക്കം മുഹമ്മദ്, ജനതാദള്‍ നേതാവ് പി.ടി ആസാദ്, അസീസ് മണലൊടി, ഉമ്മര്‍ ഫാറൂഖ്, അഡ്വ.എ.കെ ജയകുമാര്‍, കെ.ബി കുട്ടി സംസാരിച്ചു. കെ.പി അബൂബക്കര്‍ സ്വാഗതവും, കെ.എന്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.