സൗജന്യ നീറ്റ്/കീം ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

സൗജന്യ നീറ്റ്/കീം ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

കോഴിക്കോട്: കരിയര്‍ ഗൈഡന്‍സ് രംഗത്ത് 24 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കരിയര്‍ ഗുരു സൗജന്യ നീറ്റ്/കീം ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഗൈഡന്‍സ് പ്രോഗ്രാം 27ന് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് കരിയര്‍ ഗുരു എക്സിക്യൂട്ടീവ് ഡയരക്ടര്‍ ജലീല്‍ എം.എസും, ഡയരക്ടര്‍ ഫിറോസ് ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും സംശയങ്ങളും ആശയക്കുഴപ്പങ്ങളും ദുരീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്രോഗ്രാമിന് കരിയര്‍ഗുരു എക്സിക്യൂട്ടീവ് ഡയരക്ടര്‍ ജലീല്‍ എം.എസ് ആണ് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 8606119991 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *