മുംബൈ: ഇന്ത്യന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന ടീമിലേക്ക് തെരഞ്ഞെടുത്ത മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്താമായിരുന്നുവെന്ന് സുനില്‍ ഗവാസ്‌കര്‍. സഞ്ജു ഏകദിന ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. കാരണം, സഞ്ജു വലിയ പ്രതിഭയുള്ള താരമാണ്. അവനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്താമായിരുന്നു. അതിനുള്ള അവസരമാണ് നഷ്ടമായത്.
അതുപോലെ, ഐ.പി.എല്ലില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും യശസ്വി ജയ്സ്വാളിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെയും ഗവാസ്‌കര്‍ ചോദ്യം ചെയ്തു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികവ് കാട്ടിയ യശസ്വി ജയ്സ്വാള്‍ ഏകദിന ടീമിലില്ലെന്നതും നിരാശയാണ്. ഐപിഎല്ലിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലും യശസ്വി പുറത്തെടുക്കുന്ന പ്രകടനങ്ങള്‍ അസാമാന്യമാണ്. രാജസ്ഥാന്‍ റോയല്‍സില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും കോച്ച് കുമാര്‍ സംഗക്കാരയുടെയും പൂര്‍ണ പിന്തുണയും അവനുണ്ടായിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.
അതുപോലെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ ഇടം ലഭിക്കാതിരുന്ന അര്‍ഷ്ദീപ് സിംഗിനെ മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കാവുന്ന പേസറാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഈ മാസം ആദ്യ കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ കെന്റിനായി അരങ്ങേറിയ അര്‍ഷ്ദീപ് നാലു വിക്കറ്റുമായി തിളങ്ങിയിരുന്നു. അവനാണ് ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ ഭാവി. ഐ.പി.എല്ലില്‍ അവന്‍ കുറച്ച് റണ്‍സൊക്കെ വഴങ്ങിയിരിക്കാം. പക്ഷെ അവനെ ടെസ്റ്റിലുള്‍പ്പെടെ മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കേണ്ടതായിരുന്നു. കൗണ്ടിയില്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ അവന്‍ മികവ് കാട്ടുന്നുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യന്‍ ടി20 ടീം അംഗമായ അര്‍ഷ്ദീപിനെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാള്‍, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍ , മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്‌നി.
ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, സൂര്യ കുമാര്‍ യാദവ്, സഞ്ജു സാംസണ്‍ , ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷാര്‍ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ്. സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.