ഷാര്‍ജ അല്‍ ഖാസിമിയ്യ യൂണിവേഴ്സിറ്റി: മര്‍കസ് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം

ഷാര്‍ജ അല്‍ ഖാസിമിയ്യ യൂണിവേഴ്സിറ്റി: മര്‍കസ് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം

കോഴിക്കോട്: ഷാര്‍ജ അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയില്‍ ബിരുദ പഠനത്തില്‍ മികച്ച നേട്ടവുമായി മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. മുശ്താഖ് അഹ്‌മദ് എ.പി, മുഹമ്മദ് ശിബിലി, മുഹമ്മദ് സുഹൈല്‍ എന്നിവരാണ് അറബിക് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഖുര്‍ആന്‍ സയന്‍സ് വിഷയങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയത്. 95 ശതമാനത്തിലേറെ മാര്‍ക്ക് നേടി മുഹമ്മദ് ശിബിലി ജേതാക്കള്‍ക്കുള്ള യു.എ.ഇ ഗോള്‍ഡന്‍ വിസക്കും അര്‍ഹനായി. മര്‍കസിലും കേരളത്തിലെ പ്രമുഖ മത കലാലയങ്ങളിലും പഠിക്കുന്നതിനിടെ മര്‍കസിന്റെ വിദ്യാഭ്യാസ വിനിമയ പദ്ധതിയിലൂടെയാണ് ഇവര്‍ അല്‍ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയത്. 2018 മുതല്‍ നിരവധി മര്‍കസ് വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ അല്‍ ഖാസിമിയ്യയില്‍ പ്രവേശനം നേടിയിട്ടുള്ളത്. വിജയികളെ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി, നോളേജ് സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അഭിനന്ദിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *