ഷാരൂഖ് ഖാൻ നായകനായ ജവാൻ എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രിയാ മണിയും ഭാഗമാകുന്നുണ്ട്. മുമ്പ് ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിനിടെ ചെന്നൈ എക്സ്പ്രസിലെ സൂപ്പർ ഹിറ്റായ ലുങ്കി ഡാൻസിലേക്ക് അവസരം ലഭിച്ചതുമായി ബന്ധപ്പെട്ട ഓർമകൾ പ്രിയാമണി പങ്കുവെച്ചു.
താൻ ബാംഗ്ലൂരിൽ ആയിരിക്കുമ്പോഴാണ് രോഹിത് ഷെട്ടിയുടെ ഓഫീസിൽ നിന്ന് അപ്രതീക്ഷിതമായി കോൾ വന്നത്. തമാശ യായിരിക്കുമെന്നാണ് ആദ്യം കരുതിയത്. അതിനാൽ കോളിന്റെ ആധികാരികത പരിശോധിക്കാൻ പ്രിയാമണി തന്റെ മാനേജരെ ഏൽപ്പിച്ചു.
ഷാരൂഖിനൊപ്പമുള്ള ഒരു ഗാനത്തിന് വേണ്ടിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം അവസരം ലഭിച്ചതിൽ മതിമറന്നുപോയെന്ന് പ്രിയാമണി പറയുന്നു. തന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു അത്. പിന്നീട് മുംബൈയിൽ സംവിധായകന്റെ ഓഫീസ് സന്ദർശിച്ചു. വൺ ടൂ ത്രീ എന്ന ഗാനത്തിന്റെ വിശദാംശങ്ങൾ തന്നു. പ്രിയാമണി പറയുന്നു.
ഷാരൂഖ് ഖാൻ വളരെ സ്വീറ്റായ ഡൗണ് ടു എർത്തായ വ്യക്തിയാണെന്ന് പ്രിയാമണി പറയുന്നു.
ഗാന ചിത്രീകരണത്തിനിടെ ചില സ്‌റ്റെപ്പുകൾ ആവർത്തിച്ച് ചെയ്യേണ്ടി വന്നു. അപ്പോൾ ഷാരൂഖ് തന്നോട് ഇരുന്നോളാൻ ആവശ്യപ്പെട്ടുവെന്നും താൻ ചെയ്‌തോളാം എന്ന് പറഞ്ഞുവെന്നും പ്രിയ പറയുന്നു.
എന്നാൽ വേണ്ട സർ, ഞാൻ ഒക്കെയാണ്, നൃത്തം എനിക്കിഷ്ടമാണ് എത്രതവണ നൃത്തം ചെയ്യാനും എനിക്ക് കുഴപ്പമില്ലെന്നും, പ്രശ്‌നമില്ലെന്നും താൻ മറുപടി നൽകിയെന്നും അവർ പറഞ്ഞു.
തങ്ങൾ ഒന്നിച്ചിരിക്കുക മാത്രമല്ല ഐപാഡിൽ കോൻ ബനേഗ ക്രോർപതി കളിച്ചുവെന്നും ഉത്തരങ്ങൾ ശരിയായി പറഞ്ഞ തനിക്ക് അദ്ദേഹം തനിക്ക് 200 രൂപ സമ്മാനമായി തന്നുവെന്നും പ്രിയാമണി പറഞ്ഞു. ജോലിസ്ഥലത്തെ ഷാരൂഖിന്റെ അർപ്പണബോധത്തെയും പ്രിയാമണി പ്രശംസിച്ചു.