കൊച്ചി∙ നടൻ ശ്രീനാഥ് ഭാസിക്ക് ഉടൻ അംഗത്വം നൽകേണ്ടെന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയുടേതാണ് തീരുമാനം. നിർമാതാക്കളുടെ വിലക്ക് നിലനിൽക്കുന്നുണ്ടെന്ന കാരണത്താലാണ് അംഗത്വം പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചത്. ,
പ്രശ്നം പരിഹരിച്ചശേഷം അംഗത്വ അപേക്ഷ എക്സിക്യൂട്ടിവ് വീണ്ടും ചർച്ച ചെയ്യും. അതേസമയം നടി നിഖിലാ വിമൽ അടക്കം ഏഴു പേർക്ക് അംഗത്വം നൽകാനും യോഗം തീരുമാനിച്ചു. ഷെയിൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഷെയിൻ അമ്മ അംഗമാണ്.
സിനിമാ സംഘടനകൾ സഹകരിക്കില്ലെന്ന് അറിയിച്ചതോടെയാണ് ശ്രീനാഥ് ഭാസി അമ്മ അംഗത്വമെടുക്കാൻ തയ്യാറായത്. ഇക്കഴിഞ്ഞ ഏപ്രിലിൽ അമ്മയുടെ ഓഫിസിലെത്തിയാണ് അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറിയത്.