കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരേയും ജീവനക്കാരെയും ആദരിച്ചു. വികസന ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്ത് എട്ടാം സ്ഥാനവും ജില്ലയില്‍ ഒന്നാം സ്ഥാനവും കൈവരിച്ചതിനും നികുതി പിരിവില്‍ 100% ലക്ഷ്യം നേടിയതിനുമാണ് ആദരിച്ചത്.
2022-23 വര്‍ഷം വികസന ഫണ്ടില്‍ 3.84 കോടി രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് ജില്ലയില്‍ ഒന്നാമതായത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ പി.ടി പ്രസാദ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
അതി ദരിദ്രര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണവും ചടങ്ങില്‍ വെച്ച് നടത്തി. ഡോ. ഷബ്‌നക്കുള്ള യാത്രയയപ്പും നല്‍കി. പ്രസിഡണ്ട് ഷീബ മലയില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.വേണു, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ബേബി സുന്ദര്‍രാജ്, ഗീത കരോല്‍, ബ്ലോക്ക് മെമ്പര്‍ ഇ.കെ ജുബീഷ്, സുധ കാവുങ്കല്‍ പൊയില്‍, കെ.ഗീതാനന്ദന്‍ , ടി.വി ഗിരിജ, അസി.സെക്രട്ടറി ബാബു ആരോത്ത്, ഡോ. നസീഫ് ,സുജാത എം.കെ,
ഷൈലജ പി.എം എന്നിവര്‍ സംസാരിച്ചു.