കോഴിക്കോട്: മലാപ്പറമ്പ് ദേശോദ്ധാരണി വായനശാലാ ബാലവേദി വായനാദിനം സംഘടിപ്പിച്ചു. യുവതലമുറയ വായനശാലയിലേക്ക് ആകര്‍ഷിക്കുകയെന്ന ആശയം മുന്‍നിര്‍ത്തി നടത്തിയ പരിപാടി കവയിത്രിയും വനിതാ ചെയര്‍പേഴ്‌സനുമായ അജിതാ മാധവ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രസക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും അവര്‍ കുട്ടികള്‍ക്ക് രസകരമായി വിവരണം നല്‍കി. അഡ്വ. എം.കെ അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. പ്രസന്ന ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. കുടുംബങ്ങളില്‍ നിന്നോ സ്‌കൂളുകളില്‍ നിന്നോ ലഭിക്കാത്ത അറിവുകള്‍ ഓരോരുത്തരുടേയും അഭിരുചികള്‍ തൊട്ടറിഞ്ഞ് അവരെ പങ്കെടുപ്പിച്ചുക്കൊണ്ട് കളിയിലൂടെ പഠിക്കാനുള്ള അവസരം ബാലവേദി ഒരുക്കുമെനന്ന് പ്രസന്ന ടീച്ചര്‍ പറഞ്ഞു. വായനശാല വൈസ് പ്രസിഡന്റ് രഘുത്തമന്‍ സ്വാഗതവും ബാലവേദി മെന്‍ഡര്‍ കെ.പി പ്രകാശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബാലവേദി അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.