മാഹി: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാറിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് മാഹി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.മോഹനന്‍, പി.പി വിനോദന്‍, കെ.സുരേഷ്, കെ.ഹരീന്ദ്രന്‍, നളിനി, ചാത്തു തുടങ്ങിയവര്‍ സംസാരിച്ചു.
പള്ളൂര്‍ ഇന്ദിരാഭവനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇരട്ടപ്പിലാക്കൂല്‍, പാറല്‍ വഴി പള്ളൂരില്‍ സമാപിച്ചു. കെ.പി റെജിലേഷ്, അജയന്‍ പൂഴിയില്‍, ശ്യാംജിത്ത് പാറക്കല്‍, ജിതേഷ് വാഴയില്‍, ഷാജു കാനത്ത്, കെ.സുമിത്ത്, മുനവര്‍ പന്തക്കല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.