പുതിയ സിഇഒ ഇടപെട്ടു; ​ഗൂ​ഗിൾ ക്ലൗഡിന് കൊടുക്കാനുള്ള പണം കൊടുത്ത് ട്വിറ്റർ

പുതിയ സിഇഒ ഇടപെട്ടു; ​ഗൂ​ഗിൾ ക്ലൗഡിന് കൊടുക്കാനുള്ള പണം കൊടുത്ത് ട്വിറ്റർ

ട്വിറ്ററിന്റെ സിഇഒ ആയി ചുമതലയേറ്റ ലിൻഡ യക്കാരിനോ ​ഗൂ​ഗിൾ ക്ലൗഡിന് നൽകേണ്ടിയിരുന്ന പണം മുഴുവൻ കാലാവധി തീരുന്നതിന് മുമ്പ് നൽകി. ബില്ലുകൾ അടക്കാത്തതിനെ തുടർന്ന് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. യക്കാരിനോയുടെ ഇടപെടലിലാണ് ബന്ധം പരിഹരിക്കപ്പെട്ടത് എന്നും ​ഗൂ​ഗിൾ ക്ലൗഡ് സേവനങ്ങൾക്ക് ട്വിറ്റർ ഇപ്പോൾ പണം നൽകുന്നുണ്ടെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

ട്വിറ്റർ ബില്ലുകൾ അടയ്ക്കുന്നത് പുനരാരംഭിച്ചതിന് ശേഷം രണ്ട് കമ്പനികളും ഇപ്പോൾ ബന്ധം വിശാലമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. ​ഗൂ​ഗിൾ ട്വിറ്റർ എപിഐ വീണ്ടും ഉപയോ​ഗിക്കുന്നതിനെ കുറിച്ചും ട്വിറ്ററിൽ പരസ്യങ്ങൾ വാങ്ങുന്നതിനെ കുറിച്ചുമെല്ലാം ചർ‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം.

ഈ മാസം ആദ്യം, എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ട്വിറ്റർ ഗൂഗിൾ ക്ലൗഡ് ബില്ലുകൾ അടയ്ക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ മാസം 30 ആയിരുന്നു അവസാന തീയ്യതി. പണം നൽകിയില്ലെങ്കിൽ ക്ലൗ‍ഡ് ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പും ​ഗൂ​ഗിൾ നൽകിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *