‘നോംസ്’ ഫുഡ്‌സ് എന്റര്‍ പ്രൈസസിന്റെ ഫാക്ടറി ഉദ്ഘാടനം ചെയ്തു

‘നോംസ്’ ഫുഡ്‌സ് എന്റര്‍ പ്രൈസസിന്റെ ഫാക്ടറി ഉദ്ഘാടനം ചെയ്തു

കാക്കൂര്‍: കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത വസ്തുക്കള്‍ നിര്‍മിക്കുന്ന നവസംരംഭകരായ ‘നോംസ്’ ഫുഡ്‌സ് എന്റര്‍ പ്രൈസസിന്റെ ഫാക്ടറി, തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാക്കൂര്‍ പഞ്ചായത്തിലെ പാവണ്ടൂരില്‍ ഉദ്ഘാടനം ചെയ്തു. നവസംരംഭകര്‍ക്ക് സാധ്യമായ എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കുമെന്നും, കേരളത്തെ ഒരു വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കാക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അധ്യക്ഷനായിരുന്നു. ലോക കേരളസഭാംഗം പി.കെ കബീര്‍ സലാല മുഖ്യാതിഥിയായിരുന്നു. ബ്ലോക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.ഹരിദാസന്‍, വാര്‍ഡ് മെംബര്‍ സിജി എന്‍ പരപ്പില്‍, ചേളന്നൂര്‍ ബ്ലോക്ക് ഡിവിഷന്‍ മെംബര്‍ ജ്യോത്സന എസ്.വി, വ്യവസായ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സല്‍ന എം, മുരളീധരന്‍ നടേരി സ്വാഗതവും, എം.ജെ ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *