വ്യാജരേഖ കേസിലെ പ്രതികളായ വിദ്യയും നിഖിലും എസ്.എഫ്.ഐ നേതാക്കളല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പഠിക്കുന്ന കാലത്ത് ഇവര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആയിരിക്കാം. കുറ്റം കണ്ടപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുത്തു. എസ്.എഫ്.ഐയെ തെറ്റുകാരായി കാണേണ്ട കാര്യമില്ലെന്നും ഒരാള്‍ തെറ്റ് ചെയ്തെന്ന് കരുതി സംഘടന മുഴുവന്‍ തെറ്റുകാരല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥി നേതാക്കള്‍ കാര്യങ്ങള്‍ പഠിച്ച് പ്രതികരിക്കണം, ആരെങ്കിലും ചോദിച്ചാല്‍ ഉടന്‍ മറുപടി പറയുകയല്ല വേണ്ടത്. ഇക്കാര്യത്തില്‍ ആര്‍ഷോയ്ക്ക് തെറ്റ് പറ്റിയോയെന്ന് പരിശോധിക്കണമെന്നും പറഞ്ഞു.
കെ. സുധാകരന്‍ രാജിവെക്കണോ എന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. ശരിയായ തീരുമാനം എടുത്തില്ലെങ്കില്‍ അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തകര്‍ച്ചയായിരിക്കുമെന്നും ജയരാജന്‍ പ്രതികരിച്ചു.