തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദിന്റെ മുറിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും മറ്റ് തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് സൂചന. ഇവ കോടതിയില്‍ സമര്‍പ്പിച്ചു. കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യാന്‍ പോലീസ് നടപടികള്‍ സ്വീകരിക്കും.
നിഹാദിന്റെ ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു. എന്നാല്‍ മറ്റ് വകുപ്പുകള്‍ ചുമത്തേണ്ട തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന കര്‍ശന നിബന്ധനയോടെയാണ് തൊപ്പിയെ കഴിഞ്ഞ ദിവസം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.