ടാക്‌സ് ആന്റ് അക്കൗണ്ട്‌സ് പഠനത്തിന് അസിന്‍ഡ-ടാക്‌സ്‌മെന്‍ സംയുക്ത പദ്ധതി; പരിശീലനത്തോടൊപ്പം തൊഴിലവസരവും

ടാക്‌സ് ആന്റ് അക്കൗണ്ട്‌സ് പഠനത്തിന് അസിന്‍ഡ-ടാക്‌സ്‌മെന്‍ സംയുക്ത പദ്ധതി; പരിശീലനത്തോടൊപ്പം തൊഴിലവസരവും

കോഴിക്കോട്: പ്രമുഖ ടാക്‌സ് പ്രൊഫഷണല്‍ കൂട്ടായ്മയായ അസിന്‍ഡ ബിസിനസ് സെന്റര്‍ ഇന്ത്യയിലെ പ്രമുഖ പബ്ലിഷിംഗ് ഗ്രൂപ്പായ ടാക്‌സ്‌മെനുമായി സഹകരിച്ച് അസിന്‍ഡ-ടാക്‌സ്‌മെന്‍ സംയുക്ത പഠന പദ്ധതി ഒരുക്കുന്നു. ടി.എ.പി അഥവാ ടാക്‌സ് ആന്റ് അക്കൗണ്ട് പ്രൊഫഷണല്‍ കോഴ്‌സാണ് പദ്ധതിയിലൂടെ ലഭിക്കുക.

ബികോം പഠനം പൂര്‍ത്തിയായ തൊഴില്‍ അന്വേഷകര്‍ക്കും നിലവില്‍ അക്കൗണ്ടന്റ് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഉപകാരപ്രദമായ ഫിനിഷിംഗ് സ്‌കൂള്‍ സംരംഭമാണിത്. ടാക്‌സ് ആന്റ് അക്കൗണ്ട് പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ണമായും നാല് മാസത്തെ ഓണ്‍ലൈന്‍ ക്രാഷ് കോഴ്‌സാണെന്ന് അസിന്‍ഡ ബിസിനസ് സെന്റര്‍ ചെയര്‍മാന്‍ സി.എസ് ആഷിക് എ.എം പറഞ്ഞു.

സമഗ്രവമായ ക്ലാസ്, മികച്ച പരിശീലകരുടെ സഹായത്തോടെ ലഭിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലോകത്ത് എവിടെയും അംഗീകാരമുള്ള എ.ഐ.സി.ടി.ഇ സര്‍ട്ടിഫിക്കറ്റും തൊഴിലവസരത്തിനുള്ള സഹായവും ലഭിക്കും.
വാര്‍ത്താസമ്മേളനത്തില്‍ അസിന്‍ഡ ബിസിനസ് സെന്റര്‍ സി.ഇ.ഒ അമല്‍ മനാസ്, ഡയരക്ടര്‍ സി.എ കൃഷ്ണകുമാര്‍ ഉണ്ണി, ടാക്‌സ്മാന്‍ ജനറല്‍ മാനേജര്‍ നിജു ശ്രീധരന്‍ , ഡയരക്ടര്‍മാരായ എം.ഷെഫീര്‍ , സി.എ അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു. ആദ്യ ബാച്ച് ജൂലായ് രണ്ടാം വാരം തുടങ്ങും. താല്‍പര്യമുള്ളവര്‍ 9074335547 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *