ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ മദനി തിങ്കളാഴ്ച കേരളത്തിലേക്ക്

ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ മദനി തിങ്കളാഴ്ച കേരളത്തിലേക്ക്

ബെംഗളൂരു∙: ചികിൽസയിൽ കഴിയുന്ന പിതാവിനെ കാണാൻ പി‍ഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി തിങ്കളാഴ്ച കേരളത്തിലേക്ക് പുറപ്പെടും. തിങ്കളാഴ്ച വൈകിട്ട് ബെംഗളൂരുവിൽ നിന്നാണ് ഫ്ളൈറ്റ്. കൊല്ലത്ത് ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിച്ച ശേഷം ജൂലൈ ഏഴിന് മടങ്ങും.

കേരളത്തിലേക്കു പോകാൻ ജാമ്യവ്യവസ്ഥയിൽ സുപ്രീം കോടതി നേരത്തെ ഇളവ് നൽകിയിരുന്നു ചെലവ് വഹിക്കാൻ കഴിയാത്തത്തിനെ തുടർന്നു യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു. കർണാടക പോലീസിന്റെ സുരക്ഷയോടെയെത്തുന്ന പോലീസിന്റെ ചിലവുകളും വഹിക്കണമെന്നാണ് കോടതി നിർദേശം. ഇത് പ്രകാരം 56.63 ലക്ഷം രൂപ മദനി കെട്ടിവെക്കണം. സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. ഇതോടെ കേരളത്തിലേക്കുള്ള വരവ് വേണ്ടെന്നുവെച്ചു.

അതേസമയം കേരളത്തിലേക്ക് പോകാൻ 12 ദിവസത്തെ അനുമതി നൽകിയ പോലീസ്. ചിലവിനുള്ള തുക എത്രയാണെന്ന് തിങ്കളാഴ്ച അറിയിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.്

Share

Leave a Reply

Your email address will not be published. Required fields are marked *