കോഴിക്കോട്: പ്രൈഡ് മാസത്തോടനുബന്ധിച്ച് കോഴിക്കോട് ഇംഹാന്‍സ് ടെലി-മാനസ് പദ്ധതിയുമായി ചേര്‍ന്ന്, സൈക്കിയാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗം ക്യുയര്‍ വ്യക്തികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ ‘ക്യുയര്കോണ് – 2023’ ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിച്ചു. മാനസികാരോഗ്യ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് ആവശ്യമായ അറിവും വൈദഗ്ധ്യവും
പകര്ന്നുനല്കുന്നതിനൊപ്പം ട്രാന്‍സ്ജെന്‍ഡര്‍, ലിംഗഭേദം ഉള്ള വ്യക്തികള്‍ എന്നിവര്‍ക്ക് ആവശ്യമായ മാനസികാരോഗ്യ പരിചരണം ശരിയായ രീതിയില്‍ നല്‍കാനും അവരുടെ ക്ഷേമം മെച്ചപ്പെടുത്താനും ഉതകുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതായിരുന്നു വെബിനാര്‍. വിവിധ വിഷയങ്ങളെപ്പറ്റി (ക്യുയര്‍ മാനസികാരോഗ്യം-രത്നച്ചുരുക്കം, മാനസികാരോഗ്യത്തിന്റെ ആവശ്യകത, ജെന്റര്‍ അഫര്‍മേറ്റീവ് മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ ചികിത്സയും മാനസികാരോഗ്യവും , കുടുംബവും ക്യുയര്‍ കമ്മ്യൂണിറ്റിയും, മാനസികാരോഗ്യ പരിരക്ഷ തേടുന്നതിലെ തടസ്സങ്ങള്‍ – ക്യുയര്‍ കമ്മ്യൂണിറ്റിയുടെ കാഴ്ചപ്പാടില്‍ , മാനസികാരോഗ്യ പരിരക്ഷ നല്‍കുന്നതിലെ തടസ്സങ്ങള്‍ – മാനസികാരോഗ്യ വിദഗ്ധന്റെ കാഴ്ചപ്പാടില്‍, ക്യുയര്‍ അഫര്‍മേറ്റീവ് ചികിത്സ ) സംസാരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറില്പരം പേര് പങ്കെടുത്ത പരിപാടി ട്രാന്സ്ജെന്റര് ആക്ടിവിസ്റ്റും ജസ്റ്റിസ് ബോര്‍ഡ് അംഗവുമായ ശീതള്‍ ശ്യാം ഉദ്ഘാടനം ചെയ്തു. ഡോ. കേതകി റാനഡെ (സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്റ് മെന്റല്‍ ഹെല്‍ത്ത്, ടിസ്സ് – മുംബൈ ), സുവൃത (സൈക്കോളജിസ്റ്റ് ), ഡോ. ജയകുമാര്‍ ആന്റ് ഡോ. ബാല ശാന്തി (നിംഹാന്‍സ്), ഡോ. സന്ദീപ് വിജയരാഘവന് ആന്റ് ഡോ. ആര്യ നായര്‍ (അമൃത, കൊച്ചി) ഡോ. അനുരാധ കൃഷ്ണന് (തിരുവനന്തപുരം ), ജിഷിത.കെ, ആകാശ് മോഹന്‍ (സൈക്കോളജിസ്റ്റ്) എന്നിവര്‍ ക്ലാസ് എടുത്തു. ഡോ. കൃഷ്ണകുമാര്‍ (ഇംഹാന്‍സ് മുന്‍ ഡയരക്ടര്‍ ), ഡോ. സീമ പി.ഉത്തമന് (സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി, ഇംഹാന്‍സ് ), ഡോ. അനീഷ് പി.കെ (ഡയരക്ടര്‍ ഇന്‍ ചാര്‍ജ്, ഇംഹാന്‍സ്), ഡോ.ശ്രുതി ചക്രവര്‍ത്തി ആന്റ് പൂജ നായര്‍ (മരിവാല ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ) , ഡോ. ഫാത്തിമ ഹനാന് (എസ്.ആര്, ടെലി-മാനസ്, ഇംഹാന്‍സ്) , ഡോ.ജി.രാഗേഷ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി ആന്റ് ലെക്ചറര്‍, ഇംഹാന്‍സ്) എന്നിവര്‍ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.