കോവിഡിന്റെ ഉത്ഭവത്തിന് ചൈനയിലെ വുഹാന്‍ ലാബ് ആണെന്നതിന് തെളിവില്ലെന്ന് യു.എസ് ഇന്റലിജന്‍സ്

കോവിഡിന്റെ ഉത്ഭവത്തിന് ചൈനയിലെ വുഹാന്‍ ലാബ് ആണെന്നതിന് തെളിവില്ലെന്ന് യു.എസ് ഇന്റലിജന്‍സ്

ന്യൂയോര്‍ക്ക്: ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണ് കോവിഡ് വൈറസിന്റെ ഉത്ഭവം എന്നതിന് കൃത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് യു.എസ് ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. മഹാമാരിയുടെ യഥാര്‍ത്ഥ ഉത്ഭവം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് യു.എസ് ഇന്റലിജന്‍സ് വിഭാഗം. കോവിഡ് വൈറസ് സ്വാഭാവികമായി രൂപപ്പെട്ടതാണോ അതല്ല ലാബില്‍ നിന്ന് ഉത്ഭവിച്ചതാണോ എന്ന് നിര്‍ണയിക്കാന്‍ ഒരു ഏജന്‍സിക്കും സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിപുലമായ അന്വേഷണം നടത്തിയെങ്കിലും ഒരു പൊട്ടിത്തെറിയിലൂടെ വൈറസ് പുറത്തുവന്നുവെന്ന അഭ്യൂഹങ്ങള്‍ക്കുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ഇതുവരെ മഹാമാരിയുടെ ഉത്ഭവം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്റലിജന്‍സ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.

കോവിഡ് മഹാമാരി ലോകം മുഴുവന്‍ വ്യാപിച്ചതിന് പിന്നാലെ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബിലുണ്ടായ പൊട്ടിത്തെറിയാണെന്ന ആരോപണം ശക്തമായിരുന്നു. പിന്നാലെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ചൈനയില്‍ നിന്നടക്കം പുറത്ത് വന്നു. കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് ചോര്‍ന്നതാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൈനയുടെ മുന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മേധാവി പ്രൊഫസര്‍ ജോര്‍ജ്ജ് ഗാവോ ആരോപിച്ചിരുന്നു. അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപ് അടക്കം ആരോപണമുന്നയിച്ചിരുന്നു.

2019 ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ നിന്നും കോവിഡ് വൈറസ് ഉത്ഭവിക്കുന്നത്. വുഹാനിലെ ചന്തയാണ് വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *