കോഴിക്കോട് ‘മടിത്തട്ടി’നു സഹായവുമായി ലയണ്‍സ് ക്ലബ്ബ്

കോഴിക്കോട് ‘മടിത്തട്ടി’നു സഹായവുമായി ലയണ്‍സ് ക്ലബ്ബ്

കാരപ്പറമ്പ്: മുതിര്‍ന്ന പൗരന്മാര്‍ക്കായി കോഴിക്കോട് കാരപ്പറമ്പ് വാഗ്ഭടാനന്ദ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ പരിചരണകേന്ദ്രമായ ‘മടിത്തട്ടി’ല്‍ പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ കോഴിക്കോട് ലയണ്‍സ് ക്ലബ്ബ് 318C ഒരുലക്ഷം രൂപ സംഭാവന നല്‍കി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ക്ഷേമവിഭാഗമായ യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ നഗരത്തിലെ വയോജനങ്ങള്‍ക്കായി നടത്തുന്ന കേന്ദ്രമാണ് ‘മടിത്തട്ട്’.

കാരപ്പറമ്പ് വാഗ്ഭടാനന്ദ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് 318C ജില്ലാ ഗവര്‍ണര്‍ ഡോ. സുധീര്‍ യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ മാനേജര്‍ എ. അഭിലാഷ് ശങ്കറിനു ചെക്ക് കൈമാറി. ലയണ്‍സ് ക്ലബ്ബ് 318C മുന്‍ ജില്ലാ ഗവര്‍ണര്‍ ഡോ. സുചിത്ര, ജില്ലാ സെക്രട്ടറിമാരായ ബാലചന്ദ്രന്‍, പ്രേംകുമാര്‍, റ്റിറ്റസ്, ക്ലബ്ബിന്റെ അഡീഷണല്‍ ക്യാബിനെറ്റ് സെക്രട്ടറിമാരായ സിനന്‍, ഡോ. അവനി, രമേശന്‍, മുരളീധരന്‍, ജില്ലാ പി.ആര്‍.ഒ സുനിത, റീജ്യണല്‍ ചെയര്‍പേഴ്‌സണ്‍മാരായ പ്രകാശ് കുണ്ടൂര്‍, ദേവാനന്ദ്, സോണല്‍ ചെയര്‍പേഴ്‌സണ്‍, ബിജിത്ത് കുളങ്ങരത്ത് എന്നിവര്‍ പങ്കെടുത്തു.

അറുപത് വയസ് കഴിഞ്ഞവര്‍ക്ക് വേണ്ട പിന്തുണയും പരിചരണവും നല്‍കുന്നതിനൊപ്പം അവര്‍ക്കു മികച്ച ക്ഷേമവും അവര്‍ക്കിടയില്‍ സാമൂഹികബന്ധങ്ങളും വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ മടിത്തട്ട് നടത്തിവരുന്നു. സ്ഥാപനത്തിന്റെയും അന്തേവാസികളുടെയും സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്താനാണ് സിസിടിവി സ്ഥാപിക്കുന്നത്. ജീവകാരുണ്യ, സാമൂഹ്യസേവന രംഗങ്ങളില്‍ സജീവമായ ലയണ്‍സ് ക്ലബ്ബ് മടിത്തട്ടിലെ അന്തേവാസികള്‍ക്കായി മുമ്പും സഹായസഹകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *