കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ട്രേഡ് യൂനിയന്‍ മണ്ഡലത്തില്‍ അഡ്വ.എം.രാജനെ വീണ്ടും തിരഞ്ഞെടുത്തു. നാലാം തവണയാണ് സെനറ്റ് അംഗ മാവുന്നത്. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി ഒരാള്‍ സെനറ്റ് അംഗമാവുന്നത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലും അംഗമായിട്ടുണ്ട്. സംഘടനാ നേതാക്കള്‍ ഹാരമണിയിച്ചു സ്വീകരിച്ചു. കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ. ടി.കെ.ഉമ്മര്‍ ഫാറൂക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ നേതാക്കളായ കെ. പ്രവീണ്‍ കുമാര്‍, ടി.പി.ദാമോദരന്‍, കെ.ഒ. സ്വപ്‌ന, കെ.പി.പ്രമോദ് കുമാര്‍, സുനില്‍ കുമാര്‍, കെ.ഷബിര്‍ എന്നിവര്‍ സംസാരിച്ചു.