- കോഴിക്കോട് നല്ലളത്ത് രണ്ടാമത്തെ ഔട്ട്‌ലെറ്റ്; ബ്രിഡ്ജ് വേ ഗ്രൂപ്പുമായി സഹകരിച്ചാണ് തുറന്നത്
- 2021 ജൂലൈയില്‍ തുറന്ന നടക്കാവിലെ ആദ്യത്തെ ഏതര്‍ സ്‌പേസിന്റെ തുടര്‍ച്ച
- ഏതറിന് ഇപ്പോള്‍ കേരളത്തില്‍ 13ഉം ഇന്ത്യയിലുടനീളം 127 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും ഉണ്ട്
- മുന്‍നിര 450X, 450X പ്രോ എന്നിവ ടെസ്റ്റ് റൈഡുകള്‍ക്കും വാങ്ങിക്കുന്നതിനും ലഭ്യമാകും
കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏതര്‍ എനര്‍ജി, കോഴിക്കോട് നല്ലളം, അരീക്കാട്, മീഞ്ചന്ത റോഡില്‍, ഏതര്‍ സ്‌പേസ് എന്ന എക്‌സ്പീരിയന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഏതറിന്റെ കേരളത്തിലെ 13ാമത്തെയും രാജ്യത്തെ 127ാമത്തെയും എക്‌സ്പീരിയന്‍സ് സെന്ററാണിത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും മികച്ചതുമായ സ്‌കൂട്ടറുകളിലൊന്നായ ഏതര്‍ 450X പ്രോ, ഏതര്‍ 450Xനൊപ്പം ഏതര്‍ സ്‌പേസ് റീട്ടെയില്‍ ചെയ്യും. കമ്പനി മുമ്പ് 2021 ജൂലൈയില്‍ കോഴിക്കോട് നടക്കാവില്‍ ഒരുഏതര്‍ സ്‌പേസ് തുറന്നിരുന്നു.
ഉപഭോക്താക്കള്‍ക്ക് ഏതറിന്റെ വാഹനങ്ങളെകുറിച്ച് കൂടുതലായി മനസ്സിലാക്കാന്‍ സഹായിക്കുന്നതിനാണ് ഏതര്‍സ്‌പേസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, കൂടാതെ വാഹനത്തിന്റെ വിവിധ ഭാഗങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ അനുവദിക്കുന്ന ഒരുസ്ട്രിപ്പ്-ഡൗണ്‍ യൂണിറ്റ് ഡിസ്‌പ്ലേയിലുണ്ട്. ബ്രിഡ്ജ് വേ ഗ്രൂപ്പുമായി സഹകരിച്ച് കോഴിക്കോട്ടുള്ള പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍ ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ്-റൈഡ് ചെയ്യാനും ഏതര്‍ 450Xനെകുറിച്ച് കൂടുതലറിയാനും മറ്റൊരു ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. സെന്റര്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് ഏതര്‍ എനര്‍ജിയുടെ വെബ്‌സൈറ്റില്‍ ടെസ്റ്റ്‌റൈഡ് സ്ലോട്ടുകളും ബുക്ക്‌ചെയ്യാം.
”കേരളം എല്ലായ്‌പ്പോഴും ഇവികളെ സ്വാഗതം ചെയ്യുന്നു. 28 ശതമാനം വിപണി വിഹിതമുള്ള ഞങ്ങള്‍ മേഖലയിലെ മുന്‍നിര EV OEMകളിലൊന്നാണ്. ഞങ്ങളുടെസ്‌കൂട്ടറുകളോടുള്ള അസാധാരണമായ പ്രതികരണവും സംസ്ഥാനത്ത് നിന്നുള്ള ക്രമാതീതമായ ഡിമാന്‍ഡും, കേരളത്തില്‍ ഞങ്ങളുടെ റീട്ടെയില്‍സാന്നിധ്യം വിപുലീകരിക്കുവാന്‍ ഞങ്ങള്‍ക്ക് പ്രോത്സാഹനമായി. സംസ്ഥാനത്ത് 10 ജില്ലകളിലായി നിലവില്‍ 13 ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. കോഴിക്കോട്ടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും ഭാവി ഉപഭോക്താക്കള്‍ക്കും ഞങ്ങളുടെഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 450X Pro, 450X, വരാനിരിക്കുന്ന 450S സ്‌കൂട്ടര്‍ എന്നിവയുമായി കൂടുതല്‍ സൗകര്യപ്രദമായ വില്‍പ്പനയും സേവന അനുഭവവും തിരഞ്ഞെടുക്കാന്‍ വിശാലമായ ശ്രേണി ഉണ്ടായിരിക്കും”ഏതര്‍ എനര്‍ജി ചീഫ്ബിസിനസ് ഓഫീസര്‍ ശ്രീരവ് നീത്സിംഗ് ഫൊകെല പറഞ്ഞു.
”വിഖ്യാതമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പേരുകേട്ട ഏതര്‍ എനര്‍ജി, പരിസ്ഥിതി സംരക്ഷണത്തിനും നവീകരണത്തിനുമുള്ള ബ്രിഡ്ജ് വേ ഗ്രൂപ്പിന്റെ പ്രതിബദ്ധതയുമായി പൂര്‍ണമായും യോജിക്കുന്നു. ഏതര്‍ എനര്‍ജിയുടെ ഉല്‍പ്പന്നങ്ങള്‍ അവരുടെ അത്യാധുനിക സാങ്കേതികവിദ്യ, മികച്ചപ്രകടനം, സ്‌റ്റൈലിഷ് ഡിസൈന്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഏതര്‍ എനര്‍ജിയുമായി ചേര്‍ന്ന്, ബ്രിഡ്ജ് വേ എന്‍ആര്‍ജിവൈ (Bridgeway NRGY) കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്താനും ക്ലീന്‍ മൊബിലിറ്റി ഓപ്ഷനുകള്‍ പ്രോത്സാഹിപ്പിക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും ലക്ഷ്യമിടുന്നു. പരിസ്ഥിതിക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനം ചെയ്യുന്ന, ഹരിതാഭവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണീ പങ്കാളിത്തം”ബ്രിഡ്ജ് വേ ഗ്രൂപ്പ് ഡയറക്ടര്‍ അജ്മല്‍ അബ്ദുള്‍ വഹാബ് പറഞ്ഞു.
രാജ്യവ്യാപകമായി 1300-ലധികം ആതര്‍ ഗ്രിഡുകളുള്ള ഇരുചക്രവാഹനങ്ങള്‍ക്കായുള്ള ഏറ്റവും വലിയ ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് നിലവില്‍ ഏതര്‍ എനര്‍ജിക്കുണ്ട്. റേഞ്ച് ഉത്കണ്ഠയും ചാര്‍ജ്ജിംഗ ്ആശങ്കകളും ലഘൂകരിക്കുന്നതിനായി, കമ്പനി ഇതിനകം കോഴിക്കോട്ട് 26 ഏതര്‍ഗ്രിഡുകളും കേരളത്തിലുടനീളം 150ലധികം ഏതര്‍ ഗ്രിഡുകളും സ്ഥാപിച്ചിട്ടുണ്ട്. തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റുകളിലും കെട്ടിടങ്ങളിലും ഹോംചാര്‍ജിംഗ് സൊല്യൂഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഏതര്‍ ഉപഭോക്താക്കളെ സഹായിക്കുന്നു.
കൂടാതെ, അടുത്തിടെ പ്രഖ്യാപിച്ച 450S ഞങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ 450 ശ്രേണിയില്‍ വരാനിരിക്കുന്ന ഒരു വേരിയന്റാണ്, അത് കൂടുതല്‍ യാത്രക്കാരിലേക്ക് പ്രകടനത്തെ കേന്ദ്രീകരിച്ചുള്ള EV മൊബിലിറ്റി എത്തിക്കുന്നു. 450Sല്‍ 3 kWh ബാറ്ററിപാക്ക്, IDC (ഇന്ത്യന്‍ ഡ്രൈവിംഗ് അവസ്ഥകള്‍) പ്രകാരം 115 കിലോമീറ്റര്‍ റേഞ്ച്, മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത എന്നിവ ഉള്‍പ്പെടുന്നു. 129,999 രൂപ പ്രാരംഭ വിലയില്‍, പരമ്പരാഗത ICE സ്‌കൂട്ടറുകളില്‍നിന്ന്അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ആക്‌സസ ്‌ചെയ്യാവുന്നതും നൂതനവുമായ സാങ്കേതികവിദ്യ 450S നല്‍കുന്നു.