കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി. ഏഴ് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മോണ്‍സണ്‍ മാവുങ്കള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. വെള്ളിയാഴ്ച രാവിലെയാണ് സുധാകരന്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ചോദ്യങ്ങള്‍ നേരിടാന്‍ തയാറാണെന്നും സുധാകരന്‍ പ്രതികരിച്ചിരുന്നു.