സിനിമാതാരം നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുണ്ടായ തര്‍ക്കം പരിഹരിച്ചു. സിനിമ സെറ്റില്‍ പ്രശ്‌നമുണ്ടാക്കിയ പരാതിയെ തുടര്‍ന്ന് ഷെയ്ന്‍ നിഗവുമായി ഇനി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ അറിയിച്ചിരുന്നതിന് തുടര്‍ന്നാണ് താരം മലയാള സിനിമാ താരസംഘടനയായ അമ്മ സമീപിച്ചത്. അമ്മ ഇടപെട്ടതോടെയാണ് പ്രശ്‌നത്തിന് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ സംഘടന ശനിയാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും. ഷെയ്ന്‍ നിഗമിന് പുറമെ ശ്രീനാഥ് ഭാസിയുമായും സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടന്‍ താര സംഘടനയായ ‘അമ്മ’യില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ നല്‍കിയത്. ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ശ്രീനാഥ് ഭാസിയും ഷെയ്ന്‍ നിഗവും ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു .സെറ്റില്‍ കൃത്യനിഷ്ടയില്ല, പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നീ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ശ്രീനാഥ് ഭാസിയെ വിലക്ക് നേരിട്ടത്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന അറിയിച്ചിരുന്നു. അമ്മയില്‍ പുതിയ അംഗത്വത്തിനായി 25-ഓളം പേര്‍ അപേക്ഷ സമര്‍പ്പിച്ചുവെന്ന് വിവരങ്ങള്‍. കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പുതിയതായി അംഗത്വം നല്‍കി. ബാക്കിയുള്ളവരുടെ കാര്യത്തില്‍ ശനിയാഴ്ച തീരുമാനമെടുക്കും