വെസ്റ്റിൻഡീസിനെതിരായ ഇന്ത്യൻ ടീമിൽ ഇടം നേടി; ട്വിറ്ററിൽ ട്രെൻഡിങായി സഞ്ജു സാംസൺ

വെസ്റ്റിൻഡീസിനെതിരായ ഇന്ത്യൻ ടീമിൽ ഇടം നേടി; ട്വിറ്ററിൽ ട്രെൻഡിങായി സഞ്ജു സാംസൺ

മുംബൈ∙: ട്വിറ്ററിൽ ട്രെന്റിങായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 17 അം​ഗ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയതോടെയാണ് സഞ്ജു ട്വിറ്ററിൽ ട്രെൻഡിങായി മാറിയത്. മുമ്പും ടീമിൽ ഇടം പിടിച്ചിരുന്നുവെങ്കിലും കളിക്കാനുള്ള അവസരം കാര്യമായി നൽകിയിരുന്നില്ല. ഇത്തവണയും അങ്ങനെ സംഭവിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

ടീം കാപ്റ്റനായ രോഹിത് ശർമ സഞ്ജുവിന് പകരം മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇഷാൻ കിഷനെ കളിപ്പിക്കുമോ എന്ന ആശങ്കയാണ് ആരാധകർ പങ്കുവെക്കുന്നത്. വിക്കറ്റ് കീപ്പറായി തന്നെ സഞ്ജുവിന് കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

ഏഷ്യാ കപ്പ് ക്രിക്കറ്റും ഏകദിന ലോകകപ്പും വരാനിരിക്കെ വെസ്റ്റിൻഡീസിനെതിരെ സഞ്ജുവിന്റെ പ്രകടനം നിർണായകമാണ്. അഞ്ച് ട്വന്റി20 മത്സരങ്ങൾ‌ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.

ഏകദിനത്തിൽ ഇന്ത്യയ്ക്കായി 11 മത്സരങ്ങൾ മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. രണ്ട് അർധ സെഞ്ച്വറികളടക്കം 330 റൺസ് ഏകദിനത്തിലുണ്ട്. കഴിഞ്ഞ വർഷം ന്യൂസീലൻഡിനെതിരായ പരമ്പരയിലാണ് സഞ്ജുവിന്റെ ഒടുവിലത്തെ ഏകദിന ക്രിക്കറ്റ്.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഷാർദൂൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, യുസ്വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക്, മുകേഷ് കുമാർ.

Share

Leave a Reply

Your email address will not be published. Required fields are marked *