വിദ്യാര്‍ഥി പ്രതിഭകളെ അനുമോദിച്ചു

വിദ്യാര്‍ഥി പ്രതിഭകളെ അനുമോദിച്ചു

മാഹി: പൂര്‍വ വിദ്യാര്‍ഥി സംഘടനയായ സഹപാഠിയുടെ ആഭിമുഖ്യത്തില്‍ ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കൂളില്‍എസ്.എസ്.എല്‍ സി പരീക്ഷയില്‍ സമ്പൂര്‍ണ്ണ എപ്ലസ് വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കെ.മോഹനന്റെ അധ്യക്ഷതയില്‍ മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. ഗായകന്‍ എം. മുസ്തഫ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. കെ.പി ഷംസുദ്ദീന്‍ സമ്മാനദാനം നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ കെ.വി മുരളിധരന്‍ , മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, ആനന്ദ് കുമാര്‍ പറമ്പത്ത്, കെ.പവിത്രന്‍ മാസ്റ്റര്‍, എം.വി സീനത്ത് സംസാരിച്ചു. കെ.പി വത്സന്‍ സ്വാഗതവും, കെ.വി സന്ദീവ് നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *