വിധവ വയോജന ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിക്കണം

വിധവ വയോജന ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിക്കണം

കോഴിക്കോട്: വിധവകളുടെയും അഗതികളുടെയും ഉന്നമനത്തിന് വേണ്ടി സര്‍ക്കാര്‍ വിധവ വയോജന ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന് ലോക വിധവ ദിനാചരണത്തിന്റെ ഭാഗമായി ഹോട്ടല്‍ നളന്ദയില്‍ ചേര്‍ന്ന ദേശീയ വിധവ അഗതി ക്ഷേമസമിതി യോഗം ആവശ്യപ്പെട്ടു. കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും പോലെ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും ബസ്സ് യാത്ര സൗജന്യമാക്കാനും ക്ഷേമപെന്‍ഷനുകള്‍ യഥാസമയം വിതരണം നടത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ ചന്ദം നന്മാറ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി രമദാസ് വേങ്ങേരി യോഗം ഉദ്ഘാടനം ചെയ്തു. ബീന ഗോപാല്‍, രാജമ്മ മുരുകന്‍, പി.കെ സലീം, തങ്കം പറമ്പില്‍, ഷീബ കെ. നായര്‍, വിജയ പോലൂര്‍, കെ. ശ്രീകുമാരി അമ്മ, കദീജ മകരപറമ്പ്, പി.ലീല എന്നിവര്‍ സംസാരിച്ചു. സെപ്തംബര്‍ ഒന്‍പതിന് സംഘടനയുടെ സംസ്ഥാന കണ്‍വന്‍ഷന്‍ പാലക്കാട് നന്മാറയില്‍ വച്ച് നടത്താനും യോഗം തീരുമാനിച്ചു. തുടര്‍ന്ന് മെംബര്‍ഷിപ്പ് ക്യാംപയിനും നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *