റോട്ടറി സൈബര്‍ സിറ്റി – ഐ.എം.എ കൂട്ടായ്മയില്‍ രക്തദാനം നടത്തി

റോട്ടറി സൈബര്‍ സിറ്റി – ഐ.എം.എ കൂട്ടായ്മയില്‍ രക്തദാനം നടത്തി

കോഴിക്കോട്: റോട്ടറി ക്ലബ്ബ് സൈബര്‍ സിറ്റിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. കോട്ടപറമ്പ് ആശുപത്രി ഹാളില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഡോ. പി.എന്‍ അജിത ഉദ്ഘാടനം ചെയ്തു. കോട്ടപറമ്പ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.പി പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.

റോട്ടറി ക്ലബ്ബ് സൈബര്‍ സിറ്റി പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ ഇടത്തില്‍, റോട്ടറി ഡിസ്ട്രിക്ട് ഓഫീസര്‍ സനാഫ് പാലക്കണ്ടി, ഐ.എം.എ സെക്രട്ടറി ഡോ. സന്ദീപ് കുറുപ്പ്, ഡോ. റോയ്, ബ്ലഡ് ബാങ്ക് ഓഫീസര്‍ ഡോ.ബീന, സൈബര്‍ സിറ്റി സെക്രട്ടറി യാസിര്‍, ട്രഷറര്‍ രാകേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ക്യാംപില്‍
30 ഓളം പേര്‍ രക്തദാനം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *