കോഴിക്കോട്: വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ പ്രതിഷ്ഠക്കു ശേഷമുള്ള 41ാമത് ദിനത്തില്‍ മണ്ഡല കലശാഭിഷേകവും വിശേഷാല്‍ പൂജകളും സാംസ്‌കാരിക സമ്മേളനവും നടന്നു. പരിപാടികളുടെ ഉദ്ഘാടനം കേന്ദ്ര റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനും ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.എ ഉണ്ണികൃഷ്ണന്‍ ചാലക്കുടി നിര്‍വഹിച്ചു. ഗുരുവരാശ്രമത്തിലെ ഗുരുദേവ പ്രതിഷ്ഠയോട് കൂടി മലബാറില്‍ ശ്രീനാരായണ ധര്‍മ പ്രചരണ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശിവഗിരി മഠത്തിലെ സ്വാമി പ്രബോധതീര്‍ത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി.
ചടങ്ങില്‍ എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്‍ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയരക്ര്‍ കെ.ബിനുകുമാര്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി, ശാലിനി ബാബുരാജ്, ലീലാ വിമലേശന്‍, എ.എം ഭക്തവത്സലന്‍, വി.സുരേന്ദ്രന്‍, രാജേഷ് മാങ്കാവ്, സുജ നിത്യാനന്ദന്‍ , ഷമീന സന്തോഷ് എന്നിവര്‍ സംസാരിച്ചു. രാവിലെ മുതല്‍ മഹാഗുരുപൂജ, ശാന്തി ഹവനീ, ഗണപതി ഹോമം പഞ്ചവിംശതി, കലശപൂജ, കലശാഭിഷേകം, പ്രസാദ ഊട്ട് സമൂഹ പ്രാര്‍ത്ഥന, ദീപാരാധന എന്നിവ നടന്നു.