പോലീസിന്റെ പക്കൽ എനിക്കെതിരെ തെളിവൊന്നുമില്ലെന്ന് മനസിലായി; കെ.സുധാകരൻ

പോലീസിന്റെ പക്കൽ എനിക്കെതിരെ തെളിവൊന്നുമില്ലെന്ന് മനസിലായി; കെ.സുധാകരൻ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ തനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. അവർക്ക് കുറേ കാര്യങ്ങൾ അറിയേണ്ടതുണ്ടായിരുന്നു. ചോദിച്ചതിനൊക്കെ ഉത്തരം പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോടതിയിൽ വിശ്വാസമുണ്ട്. കോടതിയിൽ കേസ് വരട്ടെ. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനനുസരിച്ച് എല്ലാം ഉൾക്കൊള്ളാൻ എന്റെ മനസ്സ് തയ്യാറായിട്ടുണ്ട്. സുധാകരൻ പറഞ്ഞു.

കേസിൽ തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പോലീസിന്റെ പക്കലില്ല എന്ന് ചോദ്യം ചെയ്യലിൽ മനസിലായി. ഒരിക്കലും ഞാൻ ഒളിവിൽ പോവില്ല. ഏത് പ്രതിസന്ധിയേയും അഭിമുഖീകരിക്കാൻ മനക്കരുത്തുണ്ട്. ആശങ്കയോ ഭയപ്പാടോ ഇല്ല, സുധാകരൻ പറഞ്ഞു.

ഏഴു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻ കൂർ ജാമ്യം ലഭിച്ചതിനാൽ വിട്ടയച്ചു. ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വന്നേക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *