സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ മില്‍മ. കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാല്‍ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. ഔട്ട്ലെറ്റുകളിലൂടെ പാല്‍ വില്‍ക്കില്ല. പകരം പാല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണ് തീരുമാനമെന്നും കെ.എസ് മണി അറിയിച്ചു.
കേരളത്തില്‍ ആറ് ഔട്ട്ലെറ്റുകളാണ് നന്ദിനി ആരംഭിച്ചത്. കാക്കനാട്, എളമക്കര, പന്തളം, മഞ്ചേരി, തിരൂര്‍, തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകയില്‍ 500 മില്ലി ലിറ്റര്‍ നന്ദിനി പാലിന് 21 രൂപയും കേരളത്തിലെത്തുമ്പോള്‍ 29 രൂപയുമാണ് വില.