തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തില്‍ ആശങ്കയെന്ന് മന്ത്രി ആര്. ബിന്ദു. മുന്‍കാലങ്ങളിലെ പോലെയല്ല, കുട്ടികള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങള്‍ നമ്മള് മനസ്സിലാക്കേണ്ടതുണ്ടെന്നും കാലത്തിന്റെ മാറ്റങ്ങള്‍ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വേവലാതിയോടെയാണ് നോക്കിക്കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം തൊപ്പി എന്ന പേരിലൊരുത്തന്‍ വളാഞ്ചേരിയില്‍ വന്നപ്പോള്‍ കുഞ്ഞുങ്ങള്‍ ആരാധനയോടെ ഓടിച്ചെന്നെന്നും തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധതക്ക് കുഞ്ഞുങ്ങള്‍ കയ്യടിച്ചെന്നും അറിഞ്ഞപ്പോള്‍ അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും വേദന തോന്നിയെന്നും മന്ത്രി പറഞ്ഞു.