വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതി കെ. വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് ഡി.വൈ.എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിനിടെയാണ് വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ സ്ഥലത്തേക്ക് ആംബുലന്‍സ് എത്തി. കോട്ടത്തറ ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി. തുടര്‍ന്ന് വിദ്യയെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റുന്നത്.