കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള ഭാരവാഹികളെ തിരഞ്ഞെടുത്തു

കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള ഭാരവാഹികളെ തിരഞ്ഞെടുത്തു

കോഴിക്കോട്: കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള (സി.എഫ്.കെ) സംസ്ഥാന വര്‍ക്കിങ് ചെയര്‍മാനായി പി.അബ്ദുല്‍ മജീദ്, വൈസ് ചെയര്‍മാനായി സക്കറിയ പള്ളിക്കണ്ടി എന്നിവരെ തിരഞ്ഞെടുത്തു. കണ്‍സ്യൂമര്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന ഉപഭോക്തൃ കേസുകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കുന്നതിനായി മീഡിയേഷന്‍ സെല്ലുകള്‍ ആരംഭിക്കണമെന്നും സംസ്ഥാനത്തെ 14 ജില്ലകളിലും ഇതിനുവേണ്ട നടപടി ഇതുവരെ ആരംഭിച്ചിട്ടില്ലായെന്നും 2019ലെ കണ്‍സ്യൂമര്‍ അമെന്‍മെന്റ് ആക്ട് പ്രകാരം രൂപീകരിക്കേണ്ട മീഡിയേഷന്‍ സെല്ലുകള്‍ ആരംഭിക്കാത്തത് ഖേദകരമാണെന്നും സംസ്ഥാന ചെയര്‍മാന്‍ കെ.ജി വിജയകുമാരന്‍ നായര്‍, ജനറല്‍ സെക്രട്ടറി സഖറിയാസ് എന്‍.സേവ്യര്‍ എന്നിവര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *