ഉപാധികളോടെ സ്വപ്‌നയ്ക്ക് ജാമ്യം; ശിവശങ്കറിന്റെ റിമാന്‍ഡ് നീട്ടി കോടതി

ഉപാധികളോടെ സ്വപ്‌നയ്ക്ക് ജാമ്യം; ശിവശങ്കറിന്റെ റിമാന്‍ഡ് നീട്ടി കോടതി

കൊച്ചി: സ്വപ്‌ന സുരേഷിന് ലൈഫ് മിഷന്‍ കോഴക്കേസില്‍ ജാമ്യം അനുവദിച്ച് കോടതി ഉത്തരവ്. ഉപാധികളോടെയാണ്, സ്വപ്‌നക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍, കേസില്‍ ശിവശങ്കറിന്റെ റിമാന്‍ഡ് തുടരാനാണ് നിര്‍ദേശം. ആഗസ്റ്റ് അഞ്ച് വരെയാണ് റിമാന്‍ഡ് നീട്ടിയത്.
യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇ.ഡി കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം. കേസില്‍ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *