കോഴിക്കോട്: അരങ്ങില്‍ ശ്രീധരന്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ് പഠനകേന്ദ്രം പ്രസിദ്ധീകരിച്ച ‘അരങ്ങില്‍ ശ്രീധരന്‍ ജന്മശതാബ്ദി പതിപ്പ്’ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള, മേയര്‍ ബീനാ ഫിലിപ്പിന് നല്‍കി പ്രകാശനം ചെയ്തു. മൂല്യങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു അരങ്ങില്‍ ശ്രീധരനെന്നും പൊതുപ്രവര്‍ത്തനമെന്നു പറഞ്ഞാല്‍ സമൂഹത്തിന് അങ്ങോട്ടു കൊടുക്കുന്ന രാഷ്ട്രീയമാണ് അദ്ദേഹം ഉയര്‍ത്തിപിടിച്ചതെന്നും അരങ്ങില്‍ ശ്രീധരന്റേയും ഡോ. രാംമനോഹര്‍ ലോഹ്യയുടെ ജീവിതം പുതുതലമുറ സ്വായത്തമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഠനകേന്ദ്രം പ്രസിഡന്റ് പി.ടി ആസാദ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളായ മുന്‍ മന്ത്രി സി.കെ നാണു, മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജന്മശതാബ്ദി പതിപ്പ് എഡിറ്റോറിയല്‍ ബോര്‍ഡംഗങ്ങള്‍ക്ക് ഗവര്‍ണര്‍ ഉപഹാരം നല്‍കി. ജന്മശതാബ്ദി പതിപ്പ് ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ പഠന കേന്ദ്രം ട്രഷറര്‍ അഡ്വ.എ.കെ ജയകുമാര്‍, എഴുത്തുകാരന്‍ കെ.ബി
കുട്ടി എന്നിവര്‍ സംസാരിച്ചു. പഠന കേന്ദ്രം ജന.സെക്രട്ടറി കെ.പി അബൂബക്കര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ആര്‍.ജയന്ത്കുമാര്‍ നന്ദിയും പറഞ്ഞു.