ശ്രീകാഞ്ചി ശങ്കരാചാര്യ ഫ്രീക്ലിനിക് സൊസൈറ്റി സുവര്‍ണ ജൂബിലി ആഘോഷ ഉദ്ഘാടനം 25ന്

ശ്രീകാഞ്ചി ശങ്കരാചാര്യ ഫ്രീക്ലിനിക് സൊസൈറ്റി സുവര്‍ണ ജൂബിലി ആഘോഷ ഉദ്ഘാടനം 25ന്

കോഴിക്കോട്: ശ്രീകാഞ്ചി ശങ്കരാചാര്യ ഫ്രീക്ലിനിക് സൊസൈറ്റി സുവര്‍ണ ജൂബിലി ആഘോഷ ഉദ്ഘാടനവും സെമിനാറും 25ന് ഞായര്‍ ശ്രീകാഞ്ചി ശങ്കരാചാര്യ ഫ്രീക്ലിനിക് ഹാളില്‍ നടക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ.വി.പി ബാലസുബ്രമണ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലിയുടെ ഉദ്ഘാടനം രാവിലെ 9.30ന് സ്വാമി സത്യാന
ന്ദപുരി (ശ്രീശാരദ അദ്വൈതാശ്രമം, കോഴിക്കോട്) നിര്‍വഹിക്കും. ഡോ.വി.പി ബാലസുബ്രമണ്യന്‍ അധ്യക്ഷത വഹിക്കും. 50 വര്‍ഷങ്ങളായി ക്ലിനിക്കില്‍ നിസ്വാര്‍ഥ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാരായ എ.ത്യാഗരാജന്‍, എസ്.ആര്‍ രാമചന്ദ്രന്‍, കെ.ബാലസുബ്രമണ്യന്‍ എന്നിവരെ ആദരിക്കും. കാഞ്ചി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന 60ാം വാര്‍ഡിലെ ഗവ.അച്ചുതന്‍ ഗേള്‍സ് ചാലപ്പുറം, സാമൂതിരി എച്ച്.എസ് എന്നീ സ്‌കൂളുകളിലെ എസ്.എസ്.എല്‍.സി, പ്ലസ്ടുവിന് എപ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ ‘ശ്രീശങ്കരാചാര്യരും ഭാരത നവോത്ഥാനവും’ എന്ന വിഷയം ഡോ.പി.കെ ദീപക് രാജ് (അസി.പ്രൊഫ., ആദര്‍ശസംസ്‌കൃത വിദ്യാപീഠം, ബാലുശ്ശേരി) അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.ബി ശിവാനന്ദന്‍, ട്രഷറര്‍ ടി.എസ് വെങ്കിടാദ്രി
എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *