ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ നിഖില്‍ തോമസിനെ സി.പി.എം പുറത്താക്കി. കായംകുളത്തെ എസ്.എഫ്.ഐ മുന്‍ ഏരിയാ സെക്രട്ടറി ആയിരുന്നു നിഖില്‍ തോമസ്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്.എഫ്.ഐ നിഖിലിനെ പുറത്താക്കിയിരുന്നു.
നിഖില്‍ തോമസിനെ അടിയന്തിരമായി പുറത്താക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി സി.പി.എം സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് സംസ്ഥാന നേതൃത്വം അനുമതി നല്‍കി. ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ എ. ഷാനവാസിനെയും പുറത്താക്കിയെന്ന് സി.പി.എം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലഹരിക്കടത്ത് കേസിലാണ് ഷാനവാസിനെതിരായ നടപടി.