എറണാകുളം ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തര രാത്രികാല വെറ്ററിനറി സേവന പദ്ധതിയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് വെറ്ററിനറി ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റന്‍ഡര്‍ എന്നിവരെ നിയമിക്കുന്നു. കോതമംഗലം, വാഴക്കുളം, ആലങ്ങാട്, വടവുകോട്, പള്ളുരുത്തി, വൈപ്പിന്‍ നോര്‍ത്ത്, പറവൂര്‍ എന്നീ ഏഴ് ബ്ലോക്കുകളിലേക്ക് ഏഴ് വെറ്ററിനറി ഡോക്ടര്‍മാരുടെയും കൊച്ചി കോര്പ്പറേഷന്, മൂവാറ്റുപുഴ, മുളന്തുരുത്തി, അങ്കമാലി, നോര്‍ത്ത് പറവൂര്‍, കോതമംഗലം, കൂവപ്പടി, പാമ്പാക്കുട, ഇടപ്പള്ളി, വാഴക്കുളം, ആലങ്ങാട്, വടവുകോട്, പള്ളുരുത്തി, വൈപ്പിന്‍ എന്നീ 15 ബ്ലോക്കുകളില്‍ 15 ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ഒഴിവുകളിലേക്കാണ് നിയമനം . എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വെച്ച് ജൂണ്‍ 23 വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വെറ്ററിനറി ഡോക്ടര്‍മാരുടെയും ഉച്ചയ്ക്ക് 12 മണിക്ക് ഡ്രൈവര്‍ കം അറ്റന്‍ഡര്‍മാരുടെയും വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം പൂര്‍ത്തീകരിക്കാനുള്ള കാലതാമസം കണക്കിലെടുത്ത് 89 ദിവസത്തേക്കാണ് താല്‍ക്കാലിക നിയമനമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.മറിയാമ്മ തോമസ് അറിയിച്ചു.